PEOPLE.COM TEMPLATE


Monday, 6 February 2012

മനീഷ മലയാളത്തിലേയ്ക്ക്; കൂട്ടിനു പഴയ ഉണ്ണിക്കുട്ടനും


വിവാഹശേഷം നേപ്പാളിസുന്ദരിയും ബോളിവുഡ് താരവുമായ മനീഷ കൊയ് രാള വീണ്ടും മലയാളത്തിലേയ്ക്ക്. മകരമഞ്ഞിന് ശേഷം ലെനില്‍ രാജേന്ദ്രന്‍ രചനയും സംവിധാനം ചെയ്യുന്ന നിര്‍വഹിക്കുന്ന ഇടവപ്പാതി എന്ന ചിത്രത്തിലൂടെയാണ് മനീഷയുടെ വരവ്. വിവാഹത്തിന് തൊട്ടുമുമ്പ് ശ്യാമപ്രസാദിന്റെ 'ഇലക്ട്ര'യില്‍ നയന്‍താരയുടെ അമ്മവേഷം ചെയ്തായിരുന്നു മനീഷയുടെ അരങ്ങേറ്റം.
ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയില്‍ നടക്കുന്ന ആത്മീയപ്രണയകഥ പറയുന്ന 'ഇടവപ്പാതി'യില്‍ യോദ്ധയിലെ ഉണ്ണിക്കുട്ടനെ(റിംപോച്ചെ) അവതരിപ്പിച്ച സിദ്ധാര്‍ഥ ലാമയാണ് നായകന്‍. കര്‍ണാടകത്തിലെ ചിത്രദുര്‍ഗയും മെര്‍ക്കാറയും പ്രധാന ലൊക്കേഷനാകുന്ന ചിത്രത്തിന്റെ കുറച്ച് ഭാഗങ്ങള്‍ കാഠ്മണ്ഡുവിലും ചിത്രീകരിക്കും.
ടിബറ്റന്‍ സന്യാസി യുവാവിന്റെ വേഷമാണ് സിദ്ധാര്‍ഥ ലാമയ്ക്ക്. ടിബറ്റന്‍ യുവാവും ഇന്ത്യന്‍ യുവതിയും തമ്മിലുള്ള ബന്ധവും രണ്ട് കാലഘട്ടവും സിനിമയില്‍ മുഖ്യവിഷയമാകും. കുമാരനാശാന്റെ ഉപഗുപ്തനും വാസവദത്തയും തമ്മിലുള്ള പ്രണയമാണ് രണ്ടാമത്തെ കാലഘട്ടം.
മലയാളത്തിന് പുറമേ ഇംഗ്ലീഷിലും നിര്‍മ്മിക്കുന്ന ചിത്രത്തിന് 'നോ മാന്‍സ് ലാന്‍ഡ്' എന്നാകും പേര്. ജഗതി ശ്രീകുമാര്‍, മിത്രകുര്യന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ടാകും. മധു അമ്പാട്ട് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് രമേഷ് നാരായണന്‍ സംഗീതം സംഗീതം നല്‍കുന്നു പൂര്‍ണിമ ഇമേജ് മേക്കേഴ്‌സിന്റെ ബാനറില്‍ ഷിജു സുദേവന്‍ ചൊവ്വല്ലൂരും ലെനിന്‍ രാജേന്ദ്രനും ചേര്‍ന്നാണ് ഇടവപ്പാതി നിര്‍മ്മിക്കുന്നത്. ജനുവരി 16ന് ചിത്രദുര്‍ഗയില്‍ ഷൂട്ടിങ് തുടങ്ങും.

Comments :

0 comments to “മനീഷ മലയാളത്തിലേയ്ക്ക്; കൂട്ടിനു പഴയ ഉണ്ണിക്കുട്ടനും”

Post a Comment

 

Copyright © 2009 by ideastarsinger seson 6, Musician Blog Design, People.com Inspiration Powered By Blogger, The Blog Full of Games