ചുരുങ്ങിയ കാലം കൊണ്ട് മുന്‍ നിരനായികയായി വളര്‍ന്ന അനന്യയുടെ വിവാഹനിശ്ചയം കഴിഞ്ഞു. തൃശൂര്‍ സ്വദേശി ബിസിനസുകാരനായ ആഞ്ജനേയനുമായുള്ള അനന്യയുടെ വിവാഹനിശ്ചയം എറണാകുളത്തായിരുന്നു നടന്നത്. വധു-വരന്‍മാരുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണു പങ്കെടുത്തത്.കരാറായ അഞ്ചു മലയാള സിനിമകള്‍ കൂടി അനന്യയ്ക്ക് പൂര്‍ത്തിയാക്കാനുണ്ട്. ശശികുമാര്‍ നായകനായ റിപ്പോര്‍ട്ടര്‍, ദിലീപ് നായകനായ നാടോടി മന്നന്‍, ഇന്ദ്രജിത്ത് ചിത്രം, പൃഥ്വിരാജ് നായകനായ മാസ്റ്റേഴ്സ്, തമിഴിലും കന്നഡയിലും ഉള്ള സിനിമകള്‍ എന്നിവ പൂര്‍ത്തിയാക്കിയശേഷമാവും ഈ വര്‍ഷം അവസാനത്തോടെ വിവാഹം. വിവാഹ ശേഷവും അഭിനയം തുടരണമെന്നു തന്നെയാണ് നടിയുടെ ആഗ്രഹം. ഈ കാര്യത്തില്‍ ആഞ്ജനേയനും എതിര്‍പ്പില്ലെന്നും അനന്യ വ്യകതമാക്കി. അതേസമയം വിവാഹം ഉറപ്പിച്ചു കഴിഞ്ഞതിനാല്‍ പുതിയ പ്രോജക്ടുകളൊന്നും ഏറ്റെടുക്കുന്നില്ലെന്നും നടി അറിയിച്ചു . എന്നാല്‍ വിവാഹം കഴിയുന്നതോടെ അഭിനയരംഗത്തു നിന്നും പിന്മാറില്ലെന്നും അനന്യ പറഞ്ഞു.
തന്റേത് പ്രണയ വിവാഹമല്ലെന്നും ഇരുവീട്ടുകാരും ആലോചിച്ച് ഉറപ്പിച്ച കല്യാണം തന്നെയാണെന്നും അനന്യ വ്യക്തമാക്കിയിരുന്നു. തൃശൂര്‍ പൂത്തോള്‍ സ്വദേശിയായ ആഞ്ജനേയന്‍ ബാംഗ്ലൂര്‍ , ചെന്നൈ തുടങ്ങിയ നഗരങ്ങളില്‍ ഹോസ്പിറ്റാലിറ്റി , റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകള്‍ നടത്തുകയാണ്.
പൈബ്രദേഴ്സ് എന്ന ചിത്രത്തില്‍ ബാലതാരമായാണ് അനന്യ എന്ന ആയില്യയുടെ തുടക്കം. അച്ഛന്‍ ഗോപാലകൃഷണന്‍ നായര്‍ നിര്‍മാതാവായിരുന്നു. 2008 -ല്‍ ജയസൂര്യ നായകനായ പോസറ്റീവിലൂടെ നായികയായ അനന്യയെ ശ്രദ്ധേയയാക്കിയത് തമിഴ് ചിത്രമായ നാടോടികളായിരുന്നു. ചിത്രത്തില്‍ നാടോടി പെണ്‍കുട്ടിയുടെ റോള്‍ തമിഴകത്ത് അനന്യയ്ക്ക് പോപ്പുലറാക്കി. ശിക്കാര്‍, എങ്കൈയും എപ്പോതും, സീനിയേഴ്‌സ്, ഡോക്ടര്‍ ലവ്, കാണ്ഡഹാര്‍, കുഞ്ഞളിയന്‍ തുടങ്ങിയവയാണ് അനന്യയുടെ കരിയറിലെ പ്രധാന സിനിമകള്‍. തെലുങ്കിലും കന്നഡയിലും സാന്നിധ്യം അറിയിച്ച അനന്യ അന്യഭാഷയിലും ഗ്ലാമര്‍ പരിവേഷം കൂടാതെയാണ് അഭിനയിച്ചത്.



Comments :
0 comments to “അനന്യയും എന്‍ഗേജ്ഡ്”
Post a Comment